കോണക പുരാണം
ഞങള്‍ കുട്ടികളായിരുന്നപ്പൊ സ്ഥിരം വേഷം വളരെ ലളിതമായിരുന്നു. ഒരു കുഞ്ഞി കോണകം മാത്രം . ഈ വസ്ത്രധാരണത്തിനു വേണ്ടതു ഒരു ചരടും ശീല കഷ്ണവും , തുണി കിട്ടിയില്ലെങ്കില്‍ വാഴയില മതി. ഇല വാട്ടി ഉണ്ടാക്കുന്ന ഇതിനെ പാള കോണകം എന്നു പറയും . കോണകത്തില്‍ കേമന്‍ പട്ടു കോണകം തന്നെ. പട്ടു കോണകം ഉടുത്തു ഓടകുഴലും കൊണ്ട് നില്കുന്ന കണ്ണന് നമുക്കു സുപരിചിതന്‍ .
കോണകത്തിന്റെ കുഴപ്പം എന്തെന്നാല്‍ അതിന്റെ വാല് ആണ്. ചിലപ്പോള്‍ വാല് നിക്കറിന്റെ മുകളില്‍ കാണാം . ഇന്നത്തെ പോലെ ഡ്രായര്‍ പുറത്തു കാണുന്നതു അന്ന് ഫാഷന്‍ അല്ലായിരുന്നു . ചില ശപ്പന്മാര് അതു പിടിച്ചു വലിക്കും .
കോണകത്തില്‍ നിന്നു ഡ്രായറിലേക്കുള്ള പ്രയാണം രസകരമായിരുന്നു. കോണകം ഉടുത്തിട്ട് അതിനു മുകളില്‍ ഡ്രായര്‍ ഇടുന്നതിനു കാറ്ന്നോന്മാര് വിരോധം കല്പിച്ചില്ല .
അക്കാലത്ത് കുള പുരകളിലെ അയകളിലും മറ്റും കോണകങള് പരിലസിച്ചിരുന്നു. ചിലത് മുഷിഞു നാറിയതും ചിലതു വെളു വെളാ വെളുത്തതും . ഇങ്ങനെ അനേകം കോണകങ്ങള്‍ കാറ്റത്ത് പാറി കളിക്കുന്ന കാഴ്ച കാല്വിന് ക്ളെയ്നിനു പൊലും അസൂയക്കു വക നല്‍കും .
ഇപ്പോള്‍ പല മാതിരി എ ഫ്രന്ട് , വീ ഫ്രന് ട് മുതലായവ ഉപയോഗിക്കുമ്പോള്‍ പാവം കോണകം അന്യം നിന്നു പോവുന്നു.
കോണകത്തിനെ പറ്റി എഴുതാന്‍ പ്രചോദനം ലഭിച്ചതു ഒരു പത്രവാറ്ത്തയാണു. ശബരി മല ദേവസ്വം ജോലിക്കാര്‍ അമ്പലത്തിലെ ആഭരണ സൂക്ഷിപ്പു മുറിയില്‍ പ്രവേശിക്കുമ്പോള്‍ അടി വസ്ത്രം ധരിക്കരുതെന്നുള്ള ശാസന കോടതി തള്ളി . വല്ലതും ഡ്രായറില്‍ ഒളിച്ചു കടത്തുമൊ എന്നായിരുന്നു ദേവസ്വത്തിന്റെ പേടി .
ഇവിടെ ആണു നമ്മുടെ കോണകത്തിന്റെ തിരിച്ചു വരവ്. കോണകത്തില്‍ വേറെ ഒന്നും ഒളിപ്പിക്കാന്‍ പറ്റില്ലല്ലൊ. ദേവസ്വം മന്ത്രി മുതല്‍ എല്ലാവരും കോണകം ഉടുക്കുന്നതു നന്നായിരിക്കും . പക്ഷെ മന്ത്രിയെ ആരു കോണകം ഉടുപ്പിക്കും ? അദ്ദേഹം ഗദയും കൊണ്ടു നടക്കുകയല്ലെ .
ഇത്രയൊക്കെ എഴുതിയതു വായിച്ച് ആരെങ്കിലും പറയുമൊ " ഛീ ! പോ , പോയി കോണകം കളഞ്ഞു കുളി .

അഭിപ്രായങ്ങള്‍
പിന്നെ ഒരു സംശയം. പാളക്കോണകം എന്നത് വാഴയിലകൊണ്ടാണോ?