ഞാന്‍ രാജാവ്‌

ഈ മന്ത്രിമാരും മറ്റും സാധാരണ ജനത്തിന്റെ ആവശ്യങ്ങള്‍ ഒരു വേലക്കാരനെ പോലെ സാധിച്ചു കൊടുക്കാന്‍ ബാധ്യത ഉള്ളവര്‍ ആണെന്നാണല്ലോ വെയ്പ്‌ . അപ്പോള്‍ പിന്നെ അവരെങ്ങനെ രാജാവാകും. ഇന്നലെ പ്രധാന പ്രധാന മന്ത്രി കാരണം ഒരു രോഗി ആസ്പത്രിയില്‍ സമയത്ത് എത്താന്‍ പറ്റാതെ മരിച്ചു . ആശുപത്രിയുടെ മുഖ്യ കവാടം security കാരണം അടച്ചിരുന്നു . വേറെ ഗേറ്റില്‍ ചെന്നപ്പോഴേക്കും ആള് മരിച്ചിരുന്നു.

ഇങ്ങനെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടത് നമ്മുടെ കടമ അല്ലെ. മന്ത്രിമാരും സര്‍കാര്‍ ഉദ്യോഗസ്ഥരും എന്ത് കൊണ്ടു ചെറിയ വാതലുകളില്‍ കൂടി അകത്തു പ്രവേശിച്ചു കൂടാ. പ്രധാന കവാടം സാധാരണ ജനങ്ങള്ക്ക് വിട്ടു കൊടുത്താല്‍ മാത്രമെ ഇവര്‍ ജനസേവകര്‍ ആവുള്ളു . അല്ലെങ്കില്‍ ഇപ്പോഴും പഴയ രാജാക്കന്മാരുടെ മാതൃക മാത്രം പിന്തുടരുക ആണെന്ന് തോന്നും .

അത് പോലെ വലിയ വലിയ മന്ത്രി മന്ദിരങ്ങള്‍ക്ക് പകരം അവര്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിച്ചു ബസ്സില്‍ തുങ്ങി നിന്നും വെള്ളവും കരണ്ടും ഇല്ലാത്ത സാഹചര്യങ്ങള്‍ അനുഭവിച്ചും ഈ അവസ്ഥ
നന്നാക്കാന്‍ കുറച്ചു കൂടി തോന്നുമായിരിക്കും . വളരെ കാലം മുന്‍പ്‌ ഞാന്‍ മധുരയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു ഗ്യാസ് ക്ഷാമം വന്നു . കലക്ടറോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അതിനെപറ്റി അറിയുകതന്നെ ഇല്ല ! അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും ക്ഷാമം ഉണ്ടെങ്കില്‍ വിവരം അറിയും .

Comments

Popular Posts