Skip to main content

Posts

Featured

എൻവിയുടെ കവിത: ഒരു ആസ്വാദനകുറിപ്പ്

"ബ്രെയ്ക്ക് കൂക്കി വിളിക്കവേ, ഞെട്ടി- ബ്ബസ്സു ചാടിക്കുലുങ്ങി നില്പായി..." ഇങ്ങനെ തുടങ്ങുന്നു ശ്രീ എൻവി കൃഷ്ണവാര്യരുടെ "ഒരു ബസ്സുയാത്ര" എന്ന കവിത. ശരിക്കും തോന്നുന്നില്ലെ ഒരു ബസ്സ് സ്റ്റോപ്പിൽ നിർത്തുന്നതിലുള്ള ശബ്ദകോലാഹലം. ഇനി നമുക്ക് കവിതയിലേക്ക് കടക്കാം.   അതുവരെ  സ്വന്തം വിധിയെ പഴിച്ചുകൊണ്ടു തലകുനിച്ചിരുന്ന കവി "അമ്പരന്നു തലയുയർത്തുമ്പോൾ മുമ്പിലെന്തൊരു ദിവ്യമാം ദൃശ്യം". എന്താണാ ദൃശ്യം? പുഞ്ചപ്പാടത്തിന് ഇടയിലൂടെ പോകുന്ന കറുത്ത മിനുത്ത  റോഡിൽ ഒരു തോടിനു മീതെയുള്ള കലുങ്കിൽ പാതികേറിയാണ് ബസ്സ് നിൽക്കുന്നത്. കലുങ്കിൻ്റെ ആൾമറ ചാരി ഒരു യുവതി പുഞ്ചിരി തൂകികൊണ്ട്  ബസ്സിനു മുകളിൽ നിന്ന് കണ്ടക്ടർ  അവളുടെ മെത്തയും ട്രങ്കും കൊട്ടയും ഇറക്കുന്നത് നോക്കി നില്കുന്നു. അത്രയും നേരം "ചക്രവർത്തിയായ് സ്വേച്ഛപോൽത്തൻ ഷട്ചക്രസാമ്രാജ്യം വാണ കണ്ടക്ടർ നീയാം സീതതൻ മുമ്പിൽ ഹനുമാനായി, സ്സേവനലോലനായ് നിൽപ്പൂ". അത് എന്തുകൊണ്ടാണ്? ചുമ്മാതല്ല. "കാട്ടുപോത്തിനെപ്പുള്ളിമാനാക്കും പ്രേഷ്ഠസൗന്ദര്യമാസ്മരം വെൽവൂ" എന്നാണ് കവി പാടുന്നത്. ഇത്രയും നേരം ഒപ്പം യാത്ര ചെയ്ത ഈ  സഹയാത്രി

Latest Posts

മാലി അൽമെയ്‌ദയുടെ ഏഴ് നിലാവുകൾ

ഒരു മാവിൻറ്റെ ആത്‌മവിലാപം

അണ്ണാറക്കണ്ണാ വാ, വാ , നീലുനൊപ്പം കളിക്കാൻ വാ

മലയാള സിനിമക്കു വളർത്താൻ പറ്റിയ 'പാൽത്തു ജാൻവർ'

അകവൂർ നാരായണൻ: ഒരു അനുസ്മരണം

പ്രഭാ വർമ്മയുടെ 'തിരിച്ചടവ്' : ഒരു ആസ്വാദന കുറിപ്പ്

ആന്ദോളനങ്ങൾ, വ്യത്യസ്തമായ ഒരു വായനാനുഭവം

ടാഗോറിൻറെ കണ്ണിൽ കരട്, വലക്കണ്ണികളിലൂടെ കാണുമ്പോൾ

ആരാണ് ഹിന്ദു ?

ദേവ പ്രശ്നം, മനുഷ്യ പ്രശ്നം