ദേവ പ്രശ്നം, മനുഷ്യ പ്രശ്നം
ശ്രീ പദ്മനാഭ സ്വാമി ക്ഷേതത്തില്‍ നടന്ന ദേവ പ്രശ്നം മനുഷ്യ പ്രശ്നം ആയിട്ടാണ് തോന്നുന്നത് . ഇതില്‍ തെളിഞ്ഞത് എന്റെ സമ്പത്ത് എനിക്ക് മാത്രം എന്ന ചിന്താഗതി ആണ് . പഴയ തറവാട്ട് കാരണവര്‍ സ്വത്ത് പൂഴ്ത്തി വയ്കുന്നത് പോലെ. ഭഗവാന്‍ അങ്ങനെ ചിന്തിക്കുന്ന ആള്‍ ആണോ ? ഈ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ആയിരിക്കുമ്പോള്‍ ചില്ലറ സ്വര്‍ണത്തിനു എന്ത് വില.
ഹിന്ദു വിശ്വാസ പ്രകാരം ദൈവം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് . ലോകത്തിലെ എല്ലാ വസ്തുക്കളിലും ആ ചൈതന്യം ഉണ്ട്. മനുഷ്യര്‍ക്ക് ഇത് എല്ലാം ഉപയോഗിക്കാം, കൂടെ കൊണ്ട് പോകാന്‍ പറ്റില്ല .
ഇപ്പോള്‍ ഈ നിധി ശ്രീകോവിലിന്റെ അടിയില്‍ ഉള്ള വിവരം ലോകം എമ്പാടും അറിഞ്ഞു കഴിഞ്ഞു . അവസാനത്തെ കലവറ തുറന്നില്ലെങ്കില്‍ അതിനകത്ത് നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്താല്‍ അറിയില്ല . കോടതി ഉത്തരവ് പ്രകാരം വസ്തുക്കള്‍ തിട്ടപെടുത്തി വച്ചാല്‍ വല്ലവനും കട്ട് കൊണ്ട് പോയാല്‍ ഒരു എഫ് ഐ ആര്‍ കൊടുക്കാന്‍ എങ്കിലും കൊടുക്കാന്‍ പറ്റും.
ഇനി വിശ്വാസത്തിന്റെ പേരില്‍ ഇത് അവിടെ തന്നെ വെച്ചാലും സുരക്ഷ ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വല്ല കള്ളന്മാരും കൊണ്ട് പോകും . പല അമ്പലങ്ങളില്‍ നിന്നും വിഗ്രഹം വരെ ഇളക്കി കൊണ്ട് പോയിട്ടുള്ള നാട് ആണ്.
പണ്ട് പല അമ്പലങ്ങളിലും ഇത് പോലെ തലമുറകള്‍ ആയി കൂട്ടി വച്ചിരുന്ന വഹ ഒക്കെ പലരും കൊണ്ട് പോയി. ശക്തന്‍ തമ്പുരാന്‍ തൃശൂര്‍ തേക്കിന്‍കാട് വെട്ടി തെളിക്കാന്‍ തുടങ്ങിയപ്പോള്‍ കോമരം തുള്ളി വന്നു. "ഇത് എന്റെ അച്ച്ചന്റെ ജട ആണ് " എന്ന് പറഞ്ഞു . അപ്പോള്‍ തമ്പുരാന്‍ ഒരു ചോദ്യം ചോദിച്ചു . "ടിപ്പുവിന്റെ പടയോട്ടത്തില്‍ നീയും നിന്റെ അച്ച്ചനും എവടെ ആയിരുന്നു?"
ദൈവ വിശ്വാസത്തിന്റെ പേരില്‍ ഖജാനവ് കാലിയാക്കിയ അന്നത്തെ രാജാവിനെ ബ്രിട്ടീഷ് കാര്‍ വേണ്ടി വന്നു ശാസിച്ച് "മുറ ജപം" പോലെ ഉള്ള ആചാരങ്ങള്‍ നിര്‍ത്തി വെക്കാന്‍. ഇനി ഇപ്പോള്‍ ഇതൊക്കെ വീണ്ടും തുടങ്ങും എന്ന് തോന്നുന്നു. ഒരു ആശ്വാസം പൊതു മുതല്‍ ഇതിനു വേണ്ടി ഉപയോഗിക്കില്ല എന്നത് ആണ് .
ചുരുക്കത്തില്‍ എനിക്ക് പറയാനുള്ളത് വിശ്വാസം അന്ധ വിശ്വാസം ആവരുത് എന്നാണു. ഇനി ഈ
മുതല്‍ നമ്മുടെ എല്ലാവരുടെയും പൈതൃക സ്വത്ത് ആയി സൂക്ഷിച് അമ്പലം തന്നെ ജന ക്ഷേമ പരിപാടികള്‍ തുടങ്ങണം . അതായിരിക്കും ഈശ്വരനു ഹിതം.
അഭിപ്രായങ്ങള്‍