മെട്രൊ യാത്ര തുടങ്ങി
ഇന്നു മുതല്‍ ഞാന്‍ മെട്രൊ യാത്ര തുടങ്ങി.ഇതിലിപ്പൊ എന്താ ഇത്ര വലിയ കാര്യം എന്നു വച്ചാല്‍ ഒന്നും ഇല്ലെങ്കിലും എന്നും ഓഫീസിലെക്കു കാര്‍ ഓടിക്കെണ്ട. വല്ല ബൈക്കുകാരും വന്ന് മുട്ടുകയില്ല. ബസ്സ്, ഒട്ടോ റിക്ഷ മുതലായ നിക്രിഷ്ട ജീവികളുമായി മല്ലിടുകയും വേണ്ട . ഐടിഒയിലെ സ്തിരം ജാമില്‍ നിന്നു രക്ഷപ്പെടുകയും ആവാം .
ഇനി മെട്രൊയിന്റെ കേമത്തം . ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതിനാല്‍ യാത്ര തികച്ചും സുഖപ്രദം . ഇതു സ്റ്റേഷനില്‍ തന്നെ മനസ്സിലാവും . വ്രിത്തിയുള്ളാ തിളങ്ങുന്ന നിലം . റ്റിക്കറ്റ് കൌന്ടരില്‍ സ്റ്റാഫ് വെള്ള ഷര്‍ട്ടും നീല പാന്റും യൂനിഫൊമില് സുസ്മേരവദനരായി അവരുടെ ജോലി ചെയ്യുന്നു . റ്റിക്കറ്റ് പ്ലാസ്റ്റിക് റ്റോക്കന്‍, ലുഡൊ ഗേമിന്റെ കോയിന്‍സ് പോലെ. ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് സ്മാര്‍ട് കാര്‍ഡും കിട്ടും . അന്‍പതു രൂപ ഡെപൊസിറ്റ്. ഞാന്‍ മുന്നൂറു രൂപ കൊടുത്തു. കാര്‍ഡ് പ്രവേശ കവാട യന്ത്രത്തില്‍ തൊടീച്ചാല്‍ ബാലന്‍സ് കാണിക്കുന്ന്തതിനു ഒപ്പം വാതലും തുറക്കും .
അകത്തു കയറി എസ്കലേടര് വഴി മുകളിലെ പ്ലാറ്റ്ഫോമില്‍ എത്തി . വണ്ടി വരാന്‍ രണ്ട് മിനിട് താമസം . ഇത് എഴുതി കാണിക്കുക്കയും ഉച്ചഭാഷിണിയില്‍ കൂടി പറയുകയും ചെയ്യുന്നു . റ്റ്രെയിന് വന്നു നിന്നു . കുറച്ചു നിമിഷം കഴിഞ്ഞ് വാതില്‍ തുറന്നു . വാതില്‍ അടഞ്ഞ ശേഷം വലിയ കുലുക്കം ഒന്നും ഇല്ലാതെ നീങ്ങി . അപ്പൊഴെക്കും അടുത്ത സ്റ്റേഷനെ പറ്റി അനൌസ്ണ്സ്മെന്റ് . ദിസ്പ്ലെയ് ബോര്‍ഡില്‍ എഴുതി കാണിക്കുകയും ചെയ്യുന്നുന്ട്. മയൂര്‍ വിഹാര്‍ ഫേസ് 1, അക്ക്ഷര് ധാം എന്നിവ കഴിഞ്ഞ് വണ്ടി മേല്പാലത്തില് നിന്നു താഴെ എത്തി . യമുന ബാങ്ക് എന്ന സ്റ്റേഷന് . അതു കഴിഞ്ഞു വീണ്ടും മേല്ല്പാലത്തില് കയറി യമുന നദി കടന്നു ഇന്ദ്രപ്രസ്ത എത്തി. സാക്ഷാല്‍ ഐറ്റീഒയിലെക്കുള്ള സ്റേഷന് . കാറില്‍ പോകുമ്പോള്‍ ഇത് ഒരു വലിയ കടമ്പ ആണ് . ബസ്സ് , കാര്‍, ഓട്ടോ മുതലായവ സദാ സമയം പ്രവഹിക്കുന്ന ഒരു നദി. ഇവിടെ കാറിനു തട്ടും മുട്ടും എല്കാതെ രക്ഷപ്പെടുവാന്‍ പ്രയാസം .
മെട്രോ അങ്ങനെ ഒരു പ്രശ്നവും കൂടാതെ പിന്നെയും മുന്‍പോട്ടു . അടുത്തത് പ്രഗതി മൈതാന്‍ . അതു കഴിഞ്ഞു വണ്ടി സാവകാശം ഇറങ്ങി തുരങ്കത്തില്‍ പ്രവേശിച്ചു . മണ്ടി ഹൌസ് എത്തി. ഇവിടെ കാറില്‍ പോകുമ്പോള്‍ ഒരു ചക്രവ്യുഹം ഉണ്ട് . ദല്‍ഹി ഡ്രൈവര്‍മാര്‍ മിക്കവാറും അഭിമന്യു വിനെ പോലെ ഉള്ളില്‍ കടന്നിട്ട് പുറത്തു പോകാന്‍ പറ്റാതെ നിയമം പാലിച്ചു വണ്ടി ഓടിക്കുന്നവരെ ബുദ്ധിമുട്ടിക്കും . ഇന്ന് അതൊന്നും അനുഭവിക്കാതെ ബാരകംബ റോഡ് എന്ന സ്റെഷനും കടന്നു രാജീവ് ചൌക്ക് എത്തി. ഇവിടെ ഇറങ്ങി വണ്ടി മാറി കയറണം.
ഇറങ്ങാന്‍ വാതലിന്റെ ഒത്ത നടുക്ക് നിന്നാല്‍ മതി. വാതല് തുറക്കുമ്പോള്‍ പുറത്ത് നില്ക്കുന്നവര് ഇരു വശങ്ങളില് കൂടി കയറും . ഇതിനായി പ്ലാറ്റ്ഫോമില്‍ മഞ്ഞ വര. വണ്ടിയില്‍ നിന്ന് ഇറങ്ങുന്നവര്‍ ചുവന്ന വരയുടെ മുകളില്‍ കൂടി നടന്നാല്‍ മതി .
ഇവിടെ ഇറങ്ങി കോണി വഴി താഴത്തെ പ്ലാറ്റ് ഫോമില്‍ എത്തി . ഇതാണ് ദല്‍ഹി യൂനീവേരസിറ്റി ലൈന്‍ . എനിക്ക് എതിര് വശം പട്ടേല്‍ ചവ്ക് ആണ് പോകേണ്ടത് . ഒരു സ്റ്റോപ്പ് അകലെ. അവിടെ എത്തിയപ്പോള്‍ സമയം പതിനൊന്നു മണി . ഇരുപത്തി അഞ്ചു മിനിട്ട് കൊണ്ട് എത്തി. കാറില്‍ അര മുതല്‍ മുക്കാല്‍ മനിക്കൂര് എടുത്തേനെ . മൊത്തം ചെലവ് പതിന്നാലു രൂപ . ഓട്ടോ റിക്ഷ അറുപതു രൂപ ചോദിക്കും ഇവിടെ വരെ . കാര്‍ ആണെങ്കില്‍ പെട്രോള്‍ ചെലവ് വേറെ .
രാത്രി തിരിച്ചു വീടിന്റെ അടുത്തുള്ള സ്റെഷനില് എത്തിയപ്പോള്‍ ഒരാള്‍ നിലം തുടക്കുന്നു. മറ്റൊരാള്‍ ചില്ലുകള്‍ വൃത്തി ആക്ക്ന്നു. മെട്രോയില്‍ അല്ലാതെ വേറെ എവിടെ ഇതൊക്കെ കാണും . ഈ സ്ഥിതി മറ്റു മേഖലകളില്‍ എപ്പോള്‍ വരും .

അഭിപ്രായങ്ങള്‍
ആദ്യായിട്ടിതാ ഒരു മെട്രോയാത്ര വായിച്ചിരിക്ക്ണ്...