പെപിതയുടെ നിയോഗം

ഇയ്യിടെ പെപിത സെത് എഴുതിയ "ഹെവന്‍ ഒന്‍ എത്ത് : ദി യുനിവെഴ്സ് ഓഫ് കെരളാസ് ഗുരുവായൂര്‍ റ്റെമ്പില്‍ " എന്ന പുസ്തകം കാണാന്‍ ഇടയായി. ആരാണു ഈ പെപിത സെത് എന്നല്ലെ? നമ്മുടെ ഗാന്ധി സിനിമയില്‍ നെഹ്രു ആയി അഭിനയിച്ച രോഷന്‍ സെതിന്റെ ഭാര്യ ആണു അവര്. ഇഗ്ലന്ഡില്‍ ഒരു ഗ്രാമപ്രദേശത്തു ജനിച്ചു വളര്ന്ന പെപിത സ്കൂളില്‍ പോയിട്ടില്ല. വീട്ടില്‍ ഇരുന്ന് കയ്യില്‍ കിട്ടിയതൊക്കെ വായിച്ചുള്ള ലോകപരിചയം മാത്രം !


പക്ഷെ ഈ മദാമ്മ ആരാ മോള്‍ . അവര്‍ ഒരു ഫിലിം കമ്പനിയില്‍ ജോലിക്കു കയറി, പടി പടിയായി ഫിലിം എഡിറ്റ്റുമായി. അപ്പോഴാണു ഒരു ദിവസം വീടിന്റെ തട്ടിന്പുറത്തു നിന്നു മുതു മുത്തഛ്ന്റെ ഒരു ഡയറി കിട്ടിയത്. അദ്ദേഹം 1857-ല്‍ ഇന്ത്യയില്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നത്രെ. അപ്പോള്‍ തോന്നി അപ്പൂപ്പന്റെ കാലടികളെ പിന്തുടരണമെന്ന്.


അങ്ങനെ അവര്‍ ഇന്ത്യയിലെത്തി. എവിടെയോ വച്ച് ഒന്നു രണ്ട് ആനകളെ കണ്ടപ്പോള്‍ അതിനോടായി കമ്പം . അടുത്ത വരവില്‍ കേരളത്തിലുമെത്തി. ആദ്യമായി ക്യാമറയില്‍ പകര്ത്തിയത് സാക്ഷാല്‍ ഗുരുവായൂര്‍ കേശവന്റെ ചിത്രവും . ആനകളുടെ പടം പിടിച്ച് അമ്പലങ്ങള്‍ തോറും അലഞ്ഞുനടന്നിരുന്ന ഈ പെണ്‍ കൊടിയോട് ഒരാള്‍ പറഞ്ഞു "വെറും ആന മാത്രം പോര, അമ്പലവും വേണം .
വെറും അമ്പലമായാല്‍ പറ്റില്ലല്ലോ . സാക്ഷാല്‍ ഗുരുവായൂര്‍ തന്നെ വേണം . അവര്‍ ഗുരുവായൂര്‍ എത്തി. അകത്തു കയറാന്‍ പ്രത്യേക അനുവാദവും വാങ്ങി . കൂത്ത് അമ്പലത്തിന്റെ പടിമേല്‍ ഇരുന്നു ഇനി എന്ത് വേണം എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ നോക്കി പുന്ചിരിച്ചുവത്രേ. അങ്ങനെ ആണ് ഈ പുസ്തകം എഴുതാന്‍ പ്രചോദനം ലഭിച്ചത് . ആ ആള്‍ സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ ആവുമോ ?
എന്തായാലും അടുത്ത അഞ്ചു കൊല്ലം അവര്‍ ഈ പുസ്തകം എഴുത്തില്‍ മുഴുകി . ക്ഷേത്രത്തിലെ തന്ത്രി മുതല്‍ അലക്കുകാരന്‍ വരെ എല്ലാവരോടും സംസാരിച്ചു , ചിത്രം എടുത്തു. ഒരു ഭക്തന്‍ കോടി മരച്ചുവട്ടില്‍ നമസ്കരിച്ചു കിടക്കുന്നത് കണ്ടാല്‍ ഭക്തി ഭാവം എന്തെന്ന് മനസ്സിലാവും . അത്ര നല്ല ചിത്രങ്ങള്‍ .

വേറൊരു പ്രത്യേകത മലയാളത്തില്‍ നിന്നുള്ള വിവര്ത്തനം. വെളിച്ചപ്പാട് എന്നത് സാധാരണ ഒരകില്‍ എന്നാണല്ലോ . ഇവര്‍ അതിനെ വെളിച്ചം കൊണ്ടു വരുന്ന ആള്‍ എന്നാണ് വിശേഷിപ്പിക്ക്ന്നത് .

പുറത്തുനിന്നു ഒരാള്‍ പുസ്തകം എഴുതുമ്പോള്‍ എല്ലാ വസ്തുതകളും ഒരു പുതിയ കാഴ്ച ആയി അവതരിപ്പിക്കും . ജാതി മത ഭേദമില്ലാതെ എല്ലാവരെയും കാണുന്ന പെപിതക്ക് നമസ്കാരം !

അഭിപ്രായങ്ങള്‍

ജാതി മത ഭേദമില്ലാതെ എല്ലാവരെയും കാണുന്ന പെപിതക്ക് നമസ്കാരം !
ജ്വാല പറഞ്ഞു…
ചില നിയോഗങ്ങള്‍..പരിചയപ്പെടുത്തിയതിനു നന്ദി
Durga പറഞ്ഞു…
പെപിതയെ കണ്ടിരുന്നെങ്കില്‍ ഒന്നു വണങ്ങാമായിരുന്നു.:) ആട്ടെ, ഈ പുസ്തകം ഒന്നു വായിക്കണമല്ലോ..നോക്കട്ടെ.:) നന്ദി ഈ വിവരത്തിന്.:)

ജനപ്രിയ പോസ്റ്റുകള്‍‌