സദാ വസന്തം ഹൃദയാരവിന്തേ....
സദാ വസന്തം ഹൃദയാരവിന്തേ... ഈ കവിത തുളുമ്പുന്ന വാക്കുകള്‍ ഒരു ശ്ലോകത്തിന്റെ ഭാഗമാണ് . ഏത് വിഷമ സ്ഥിതിയിലും ഹൃദയത്തില്‍ വസന്തമാണെന്ന് , ജാപ്പനിസ് കലണ്ടറില്കാണുന്നതുപോലെ നിറയെ പൂക്കള്‍, വിചാരിച്ചാല്‍ നല്ലത് തന്നെ. ആരാണാവോ ഇതിന്റെ കര്‍ത്താവ് . ശങ്കരാചാര്യര്‍ ആവാനാണ് സാധ്യത. അദ്ദേഹത്തിനെ സമ്മതിക്കണം. മുപ്പത്തിരണ്ട് വയസ്സില്‍ സമാധിക്ക് മുന്പ് രണ്ടു വട്ടം ഭാരതം മുഴുവന്‍ നടന്നു കണ്ടു, നിരവധി ആചാര്യന്മാരെ തര്‍ക്കത്തില്‍ തോല്‍പ്പിച്ച് അദ്വൈതവാദം സ്ഥാപിച്ചു. അതിനിടയില്‍ പല വിശിഷ്ട ഗ്രന്ഥങ്ങളുടെ ഭാഷ്യം രചിച്ചു, ഭജഗോവിന്ദം പോലെ സംസ്കൃത ഭാഷയുടെ ഗാംഭിര്യം, സൌന്ദര്യം കൊണ്ടു ഏവരേയും രസിപ്പിച്ചു. അദ്ദേഹത്തിന് നമസ്കാരം.
ഈ ശ്ലോകം ഒരു ശിവ സ്തുതി ആണ്. :
കര്‍പ്പൂര ഗൌരം കരുണ അവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയഅരവിന്ദേ
ഭവം ഭവാനി സഹിതം നമാമി .
അക്ഷര തെറ്റുകള്‍ ഉണ്ട് . ക്ഷമിക്കുമല്ലോ.
ഈ ശ്ലോകം ഒരു ശിവ സ്തുതി ആണ്. :
കര്‍പ്പൂര ഗൌരം കരുണ അവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയഅരവിന്ദേ
ഭവം ഭവാനി സഹിതം നമാമി .
അക്ഷര തെറ്റുകള്‍ ഉണ്ട് . ക്ഷമിക്കുമല്ലോ.
അഭിപ്രായങ്ങള്‍