ഒരു മാവിൻറ്റെ ആത്‌മവിലാപം



ന്തോഷ് വർമയുടെ  'ഒരു മാവിൻറ്റെ ആത്‌മവിലാപം' എന്ന ചെറു നോവൽ ഒരു വിധം ഒറ്റയിരിപ്പിനു തന്നെ വായിച്ചു തീർത്തു. ഭാഷ ശുദ്ധിയോടൊപ്പം എഴുത്തിന്  ഒഴുക്കുണ്ട്.

കഥ വളരെ ലളിതമാണ്. ഇല്ലത്തെ ഉണ്ണിയും മിറ്റത്തെ മാവിൻ തയ്യും ഒരുമിച്ചാണ് വളരുന്നത്. ഇവിടെ പോയാലും ഉണ്ണി ആദ്യം ഓടിയെത്തി മാവിനോടാണ് വിശേഷങ്ങൾ പങ്കുവെക്കുന്നത്.

അങ്ങനെ മാവിൻകൊമ്പുകൾ പല ദിശകളിലേക്കും വളരുന്നത് പോലെ ഉണ്ണിയും പല വിചാരധാരകളിലും പ്രവർത്തനങ്ങളിലും മുഴുകുന്നു. ജീവതത്തിലെ ജയപരാജയങ്ങൾക്കിടയിലും അയാൾ അഭയം തേടുന്നത് ഈ മാവിൻ കൊമ്പത്തോ ചുവട്ടിലോ ആണ്.

രാജഭരണകാലം മുതൽ സ്വാതത്ര്യത്തിനു ശേഷം കേരളത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയ കോളിളക്കങ്ങളും ചെറിയ തോതിൽ ഈ കൃതിയിൽ കാണാനുണ്ട്.

മുഖ്യ കഥാപാത്രങ്ങൾ ഉണ്ണിയും മാവുമാണ്. ഉപ കഥാപാത്രങ്ങൾ വന്നും പോയും നോവലിനെ മുന്നോട്ടു നയിക്കുന്നു. ഈ കൃതിയിൽ അതി ഭാവുകത്വമോ വികാരങ്ങുടെ അതി പ്രസരമൊ കാണാൻ കഴിയില്ല.

ഈ നോവൽ പ്രസിദ്ധികരിച്ചിരിക്കുന്നത് ബുക് കഫെ. വില 120 രുപ.    

         

Comments