പ്രഭാ വർമ്മയുടെ 'തിരിച്ചടവ്' : ഒരു ആസ്വാദന കുറിപ്പ്


 മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ഫെബ്രുവരി 7-13) പ്രഭാ വർമ്മ "തിരിച്ചടവ്' എന്ന ശീർഷകത്തിൽ ഒരു മനോഹര കവിത എഴുതിയിരിക്കുന്നു. പ്രപഞ്ചമാകുന്ന വിശ്വമാതാവിനെ സ്തുതിക്കുകയാണ് കവി.

"തലചായ്ക്കുവാൻ നിഴൽ വിരിപ്പ്' മുതൽ  ''മഴമേഘത്തിൽ മുലപ്പാൽത്തുള്ളി' മുതലായ കവിത തുളുമ്പുന്ന വരികളിലൂടെ വായനക്കാർക്ക് അവാച്യമായ ഒരു അനുഭൂതി പകർന്നു തരികയാണ്.

എന്നിട്ടോ, 

"അറിയാം പ്രപഞ്ചമേ നിൻ കാരുണ്യത്തിനില്ലതിർ; കൃപാവാരിധിതാൻ  നിൻ മനം.

കനിവാർന്നതാം നിൻറ്റെ കരുണക്കില്ലാ തിരിച്ചടവായൊന്നും തിരിച്ചെടുത്തുകൊൾകിയെന്നെ !"

ഇനിയങ്ങോട്ടുള്ള വരികൾ വില്യം ഷേക്സ്പിയറിൻറ്റെ ടെംപെസ്റ്റ് നാടകത്തിലെ ചില ഭാഗങ്ങളെ അനുസ്മരിപ്പിക്കുന്നു.

എന്നുവച്ചാൽ, 

Full fathom five thy father lies,

Of his bones are coral made,

Those are pearls that were his eyes.

Nothing of him that does fade,

But doth suffer a sea-change

Into something rich and strange

ഇത് നമ്മുടെ കവിയുടെ കൈവിളയാട്ടത്തിൽ 

"ഹൃദയം മണ്ണിനുമേൽ പനിനീർ പൂവായി വന്നു വിടരും 

കൺകൾ പവിഴങ്ങളായ് തെളിഞ്ഞെത്തും.

അലിയും മന്ദസ്മിതം പൂനിലാവാകും ...."

എന്നിങ്ങനെ.

അതുപോലെ,

തളിരെല്ലുകൾ  വജ്രമായിടും കണ്ണീർ-

ത്തെളി ചിപ്പിയിൽ വീണു മുത്തുപോൽ വിളഞ്ഞെത്തും ...

എല്ലുകൾ സാധാരണ ശക്തി സൂചകമാണ്. അതിൽ തരളത കൊണ്ടുവന്നിട്ട് വജ്രമാക്കി പരിണാമത്തിലൂടെ. 

കണ്ണുനീർതെളി വെറും മുത്തായിട്ടല്ല പുറത്തു വരുന്നത്, ചിപ്പിക്കുള്ളിൽ വീണ് മുത്തായി മാറുകയാണ്. നമുക്ക് ചുറ്റും ഇങ്ങനെ എത്രയെത്ര പരിണാമങ്ങൾ  ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്ര സുന്ദരമായ ഭാവന.       

കവി സ്വയം ആലപിക്കുന്നത് ഇവിടെ കേൾക്കാം. 

  https://www.mathrubhumi.com/books/podcast/prabha-varma-poem-podcast-1.5386509

                

Comments