സ്വന്തം കേമത്തം പ്രതിമയിലൂടെ

സ്വാതന്ത്രലബ്ധിക്കുശേഷം നാം പല പ്രതിമകളെയും നീക്കം ചെയ്തു . ജനാധിപത്യത്തില്‍ പ്രതിമക്കെന്തു പ്രസക്തി ? ആ കാശ് ഉണ്ടെങ്കില്‍ ഒരു ചെറിയ അണക്കെട്ടെങ്കിലും പണിയാമല്ലൊ . അല്ലാതെ കാക്കയ്ക്കു തൂറാന്‍ എന്തിനു ഒരു നോക്കുകുത്തി ! അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ തങളുടെ കേമത്തം പ്രതിമകളിലൂടെ പ്രദര്ശിപ്പാന്‍ ആഗ്രഹിച്ചിരുന്നില്ല.

പക്ഷെ ഇപ്പോള്‍ അതാണൊ സ്ഥിതി. പൊക്കമില്ലെങ്കിലും പൊങ്ങച്ചക്കാരിയായ മായാവതി മഹാറാണിക്ക് സ്വന്തം പ്രതിമയ്ക്ക് പൊക്കം പോരാ എന്നു തോന്നി. ഉടനെ കല്പിച്ചു അതു മാറ്റി വേറെ കൊണ്ടു വാ. നാട്ടില്‍ പഷ്ണി ആണെങ്കിലും നമുക്കും വേണം നമ്മുടെ പ്രതിമ.

ഇനി മഹാരാഷ്ട്രയിലെ സ്ഥിതിയൊ? അവര്‍ ഛത്രപതി ശിവാജി അല്ലാതെ ഒരുത്തനെയും പൊങ്ങാന്‍ അനുവദിക്കില്ല. അതു കാരണം ശിവാജിയുടെ ഒരു ഭീമന്‍ പ്രതിമ കടലില്‍ സ്ഥാപിക്കുവാന്‍ ആലോചിക്കുന്നു. ന്യ് യോറ്ക്കിലെ ലിബെറ്ടി പ്രതിമയെക്കാള്‍ പതിന്മടങ്ങു വലുതാണത്രെ . ഇതു നടക്കുന്നത് തീപ്പെട്ടീ കൂടു പോലത്ത മുറികളില്‍ താമസിച്ചു കാലഹരണപ്പെട്ട തീവണ്ടികളില്‍ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട നിറ്ഭാഗ്യവാന്മാര്‍ ഉള്ളപ്പോഴാണു.

Comments

പൊക്കമില്ലെങ്കിലും പൊങ്ങച്ചക്കാരിയായ മായാവതി മഹാറാണിക്ക് സ്വന്തം പ്രതിമയ്ക്ക് പൊക്കം പോരാ എന്നു തോന്നി. ഉടനെ കല്പിച്ചു അതു മാറ്റി വേറെ കൊണ്ടു വാ. നാട്ടില്‍ പഷ്ണി ആണെങ്കിലും നമുക്കും വേണം നമ്മുടെ പ്രതിമ.

Popular Posts