ആരാണ് ഹിന്ദു ?




ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു . സ്വാമി സന്ദീപാനന്ദ ഗിരി ഒരു പ്രഭാഷണ മദ്ധ്യേ പറഞ്ഞു ഗീത ഒരു മത ഗ്രന്ഥം അല്ല എന്ന് . കുരുക്ഷേത്ര യുദ്ധം നമ്മുടെ തന്നെ ഉള്ളിലാണ് നടക്കുന്നത് എന്നും.

ഇത് കേട്ട ഉടനെ സദസ്സില്‍ ഉണ്ടായിരുന്ന ഒരാള്‍ ചാടി എന്നീട് ലഹള തുടങ്ങി. അതിനിടെ ചിലര്‍ ഭാരത മാതാ കീ ജയ് വിളിച്ചു അയാളെ അനുകൂലിച്ചു .എന്നിട്ട് ഇറങ്ങി പോയി .

രംഗം ശാന്തം ആയപ്പോള്‍ സ്വാമിജി പറഞ്ഞു രാമായണത്തില്‍ അയോധ്യ എന്ന വാക്കിന്റെ അര്‍ഥം യുദ്ധം ഇല്ലാത്ത സ്ഥലം എന്നാണ് . അവിടെ ചിലര്‍ യുദ്ധ ഭൂമി ആക്കാന്‍ ശ്രമിക്കുകയാണല്ലോ.

ഇവിടെ പ്രശ്നം ഹിന്ദു എന്നാല്‍ ആരാണ് ? മത ഗ്രന്ഥങ്ങളിലെ ആന്തരിക അര്‍ത്ഥം എന്താണ് ? സനാതന ധര്‍മം ഒരു ജീവിത രീതി ആണ് . ഒരു പ്രത്യേക ഗ്രന്ഥം മാത്രം ആധാരം ആക്കി ജീവിക്കുന്നവന്‍ അല്ല ഹിന്ദുക്കള്‍ . എല്ലാ വിധ സമ്പ്രദായങ്ങളില്‍ നിന്നും നന്മ മാത്രം എടുത്തു കൊണ്ടുള്ള ജീവിത മാര്‍ഗം ആണ് പൂര്‍വികര്‍ പറഞ്ഞിട്ടുള്ളത് .

ചാര്‍വാകന്‍ പോലത്ത നിരീശ്വര വാദികളെ പോലും മഹര്‍ഷി ആയി കണ്ടവരാണ് ഹിന്ദുക്കള്‍ . അദ്ദേഹത്തെ പോലെ ഉള്ളവര്‍ സംഹിത എഴുതിയത് മതത്തെ പോഷിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് . ധൈര്യം എന്നത് യുദ്ധം ചെയ്യാന്‍ മാത്രം അല്ല ആവശ്യം ഇല്ലാതെ ലഹള കൂട്ടാതെ ഇരിക്കാനും കൂടി ആണ് .

കാര്യങ്ങള്‍ മുഖ വിലക്ക് എടുക്കുമ്പോള്‍ ആണ് ഈ വിധ പ്രശ്നങ്ങള്‍ വരുന്നത് . ഹിന്ദു സംഘടനകല്‍ ആദ്യം വേണ്ടത് അവരുടെ ഭയം കൈ വെടിയുക. ആരും ഇപ്പോള്‍ ഹിന്ദുക്കളെ കൊല്ലാനൊന്നും നടക്കുന്നില്ല . ഇനി ആരെങ്കിലും അതിനു ശ്രമിച്ചാല്‍ തന്നെ നടക്കുന്ന കാര്യവും അല്ല .

ഇനി വരും തലമുറകളെ എന്താണ്  പറഞ്ഞു കൊടുക്കേണ്ടത് ? മതങ്ങളില്‍ അല്ല കാര്യം മാനുഷിക മൂല്യങ്ങളില്‍ ആണ് ഊന്നല്‍ വേണ്ടത് എന്ന് . ഇപ്പോള്‍ തന്നെ മതവും ജാതിയും ചോദിച്ചിട്ടാണോ നമ്മള്‍ ബസ്സില്‍ കയറുന്നത്? എന്ത് കാര്യവും ഒരു മഞ്ഞ കന്നടയില്‍ കൂടി കാണുന്നത് നിര്‍ത്താന്‍ കാലം ആയി എന്ന് തോന്നുന്നു.  

                   

അഭിപ്രായങ്ങള്‍

hridayapoorvamnjan.blogspot.com
വിശദമായ മറുപടി ഇവിടെ ഉണ്ട്
നല്ല ഒരു ബ്ലോഗ്. നല്ല ലേഖനം.കാണാൻ വൈകി.മിനിറ്റീച്ചറുടെ ബ്ലോഗിൽ കൂടെയാണ് ഇവിടെ വന്നത്. പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ഇത്രവലിയ ബൂലോകം തപ്പി നടക്കുമ്പോൾ പലയിടത്തും എത്താൻ വൈകുന്നു. ഇതുപോലെയുള്ള പല നല്ല ബ്ലോഗുകളും കാണാതെ പോകുന്നു. ഇനി ഇടക്കിടെ വരാം.

ജനപ്രിയ പോസ്റ്റുകള്‍‌