വെട്ടണം...എന്ത് കൊണ്ട്?

ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂള്‍. ക്ലാസ് എടുക്കുന്നത് കണക്കു സാര്‍ ആണ് . ഇന്നത്തെ വിഷയം ഹരിക്കുന്നത് (ഡിവിഷന്‍) എങ്ങനെ എന്നതാണ്. സാര്‍ ബോര്‍ഡില്‍ ഒരു നാല് അക്ക സംഖ്യ എഴുതി. അടിയില്‍ വരയിട്ടു മറ്റൊരു നാലക്ക സംഖ്യ കുറിച്ചിട്ടു. എന്നിട്ട്  ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയോട് ചോദിച്ചു, "ഇനി എന്ത് ചെയ്യണം?" 
കുട്ടി: "വെട്ടണം" 
സാര്‍: "എന്ത് കൊണ്ട്?"
കുട്ടി: "രണ്ടു കൊണ്ട് "
സാര്‍ ഉടനെ രണ്ടു കൊണ്ട് ഹരിച്ചു. എന്നിട്ട് ചോദിച്ചു. "ഇനി എന്ത് ചെയ്യണം?"
കുട്ടി : "വെട്ടണം"
സാര്‍ : "എന്ത് കൊണ്ട് ?"
കുട്ടി : "രണ്ടു കൊണ്ട്"
സാര്‍ വീണ്ടും ബോര്‍ഡിനു നേരെ തിരിഞ്ഞു. വര്‍ധിച്ചു വരുന്ന ദേഷ്യം അടക്കിപിടിച്ച് രണ്ടു കൊണ്ട് വെട്ടി.  വീണ്ടും കുട്ടിയോട് ചോദിച്ചു . "ഇനി എന്ത് ചെയ്യണം?"
കുട്ടി : "വെട്ടണം"
സാര്‍: "എന്ത് കൊണ്ട്"
കുട്ടി: "രണ്ടു കൊണ്ട്"
വീണ്ടും പഴയപടി ബോര്‍ഡില്‍ ചോക്കിന്‍ കഷ്ണം കൊണ്ട് സാര്‍ അമര്‍ത്തി പിടിച്ചു എഴുതി . എന്നിട്ട് ചോദിച്ചു , "ഇനി എന്ത് ചെയ്യണം?"
കുട്ടി : "വെട്ടണം"
സാര്‍: "എന്ത് കൊണ്ട്?"
കുട്ടി: "രണ്ടു കൊണ്ട്"
സാര്‍ ഓരോ പ്രാവശ്യം കുട്ടി പറയുന്ന പ്രകാരം കണക്കു ചെയ്യും തോറും ദേഷ്യം വര്‍ദ്ധിച്ചു വന്നു. അക്കങ്ങളുടെ വലിപ്പവും കൂടി കൂടി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബോര്‍ഡില്‍ ഇനി എഴുതാന്‍ സ്ഥലം ഇല്ലാതെ ആയി തുടങ്ങി. അപ്പോഴേക്കും താഴെ കുറിച്ചിരുന്ന സംഖ്യ ഒന്ന് ആയി. സാര്‍ ചോദിച്ചു. "ഇനി എന്ത് വേണം?"
കുട്ടി: "വെട്ടണം"
സാര്‍: "എന്ത് കൊണ്ട്?"
കുട്ടി: "ഒന്ന് കൊണ്ട്".
അങ്ങനെ ആ ക്ലാസ് കഴിഞ്ഞു . കണക്കില്‍ കുട്ടി ജയിച്ചോ എന്ന് അറിയില്ല. ഈ കഥ എന്നോട് പറഞ്ഞ ചേട്ടന്‍ ഈ കാര്യം സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നീരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണു വെളിപെടുത്താന്‍ ധൈര്യം കാണിച്ചത് . ഇപ്പറഞ്ഞ സാര്‍ ഒരു നല്ല അധ്യാപകനും മനുഷ്യനും ആയിരുന്നു. മുന്‍കോപം അദ്ദേഹത്തെ കുട്ടികള്ക് ഒരു പേടി സ്വപ്നം ആക്കി എന്ന് മാത്രം.    

‍               ‍        

അഭിപ്രായങ്ങള്‍

ഒരു പഴയ സ്കൂള്‍ കഥ. അക്കാലത്ത് കണക്കു ക്ലാസ് ഒരു പേടി സ്വപ്നം ആയിരുന്നു. കണക്ക് അറിയാത്തവരെ മണ്ടന്മാരായി ചിത്രീകരിച്ചിരുന്ന ഒരു കാലം. പക്ഷെ അന്ന് ഭയ ഭക്തി ബഹുമാനത്തോടെ ഗുരു പറയുന്നത് അനുസരിച്ചത് കാരണം ഇപ്പോള്‍ ഇങ്ങനെ സുഖമായി ജീവിച്ചു പോകുന്നു.

ജനപ്രിയ പോസ്റ്റുകള്‍‌