കണ്ടക്ടര്‍ കുരങ്ങന്‍ ആയപ്പോള്‍
കുറച്ചു കാലം മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. ബസ്സ് ഐ ടി ഓ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ കുറെ പേര്‍ ഇറങ്ങി, വേറെ ചിലര്‍ കയറി. അവരോടൊപ്പം ഒരു കുരങ്ങനും കയറി. അവന്‍ യാതൊരു സംശയവും കൂടാതെ കണ്ടക്ടറുടെ സീറ്റില്‍ കയറി ഇരുന്നു.
നമ്മുടെ കണ്ടക്ടര്‍, ഒരു തടിയന്‍ ജാട്ട് എണീറ്റ് ഒറ്റ ഓട്ടം, ഡ്രൈവറുടെ അടുത്തേക്ക് . സാധാരണ ദല്‍ഹിയിലെ കണ്ടക്ടര്‍മാര്‍ അവരുടെ സീറ്റില്‍ ഇരിക്കുകയെ പതിവുള്ളു. യാത്രക്കാര്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന്‍ ടികെറ്റ് വാങ്ങണം . ഈ സമയമൊക്കെ നമ്മുടെ കുരങ്ങന്‍ സീറ്റില്‍ ഇരുന്നു പുറത്തെ കാഴ്ചകള്‍ കാണുകയായിരുന്നു . ബസ്സ് ഒരു സിഗ്നല്‍ ലൈറ്റില്‍ നിന്നു. മറ്റുള്ള അലവലാതി യാത്രക്കാരെ പോലെ അവന്‍ ചാടി ഇറങ്ങിയില്ല. എല്ലാവരും ശരിക്ക് ഇറങ്ങുന്നില്ലേ എന്ന് സൂക്ഷിച്ചു നോക്കി. വിസില്‍ അടിച്ചില്ല എന്ന് മാത്രം.
വണ്ടി അടുത്ത സ്റ്റോപ്പില്‍ നിന്നു. കുറച്ചു പേര്‍ കയറി. കണ്ടക്ടര്‍ സീറ്റില്‍ കുരങ്ങനെ കണ്ടു വിചാരിച്ചു കാണും ഈ പണി കുരങ്ങന്മാരുക്ക് കൊടുത്തു എന്ന്. ടിക്കറ്റ് വാങ്ങാന്‍ പേടി. അവന്‍ കടിച്ചാലോ. ഇതിനിടെ അടുത്ത സ്റ്റോപ്പ് എത്തി . വന്നതുപോലെ തന്നെ നമ്മുടെ കഥാനായകന്‍ ഇറങ്ങി പോവുകയും ചെയ്തു.
അപ്പോഴാണ് ടികെറ്റ് ചെകെര്സ് വന്നത് . യാത്രക്കാരില്‍ ഒരാള്‍ക്ക് ഒരു സംശയം. അവര്‍ കുരങ്ങനെ എന്ത് ചെയ്യുമായിരുന്നു?

അഭിപ്രായങ്ങള്‍